Wednesday, 13 September 2017

കേരള നവോത്ഥാനം

വൈകുണ്ഠ സ്വാമികൾ ( 1809-1851)

  • ജനനം - 1809 മാർച്ച് 12, സ്വാമിത്തോപ്പ് , നാഗർകോവിൽ
  • കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നു
  • മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകി
  • ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് എന്ന് ആദ്യമായി പ്രസ്താവിച്ചു
  • വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചു
  • മുടിചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയപ്പെടുന്നു
  • അയ്യാ വഴി എന്ന മതം സ്ഥാപിച്ചു.
  • അയ്യാ വഴിയുടെ ചിഹ്നം - തീ ജ്വാല വഹിക്കുന്ന താമര
  • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി
  • പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ ആദ്യമായി വെല്ലുവിളിച്ച നവോത്ഥാന നായകൻ
  • വിശുദ്ധിയോടു കൂടി ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ തുവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ചു.
  • നിശാപാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം നടപ്പിലാക്കി
  • വൈകുണ്ഠ ക്ഷേത്രത്തിന് സമീപം മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ ) നിർമ്മിച്ചു
  • വൈകുണ്ഠ സ്വാമികൾ നിർമ്മിച്ച ക്ഷേത്രങ്ങൾ നിഴൽ താങ്കൽ എന്നറിയപ്പെടുന്നു
  • കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ് പരിഗണിക്കപ്പെടുന്നത് - സമത്വ സമാജം
  • വൈകുണ്o സ്വാമികൾ സമത്വ സമാജം സ്ഥാപിച്ച വർഷം - 1836
  • വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ - തൈക്കാട് അയ്യ
  • തിരുവിതാം കൂറിലെ ഭരണത്തെനീച ഭരണം എന്ന് വിശേഷിപ്പിച്ചു
  • ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്റെ ഭരണം എന്ന് വിശേഷിപ്പിച്ചു
  • ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചു
  • വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കി
  • സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലം - ശിങ്കാരത്തോപ്പ്
  • ആരുടെ ആവശ്യ പ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്ഠ സ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത് - തൈക്കാട് അയ്യ
  • വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന - VSDP ( വൈകുണ്ഠസ്വാമി ധർമ്മ പ്രചരണ സഭ)
  • വൈകുണ്o സ്വാമികളുടെ കൃതികൾ - അകിലത്തിരുട്ട്, അരുൾ നൂൽ
  • വൈകുണ്ഠസ്വാമി അന്തരിച്ചത് - 1851 ജൂൺ 3



തൈക്കാട് അയ്യ(1814 - 1909)
  • ജനനം - 1814 (ന കലപുരം, കന്യാകുമാരി)
  • പത്നിയുടെ പേര് - കമലമ്മാൾ
  • തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യസിമാർ - സച്ചിദാനന്ദ മഹാരാജ, ചിട്ടി പരദേശി
  • തൈക്കാട് അയ്യയുടെ യഥാർത്ഥ പേര് - സുബ്ബരായൻ
  • ശിവരാജ യോഗി, ഗുരുവിന്റെ ഗുരു, ഹഠയോഗ ഉപദേഷ്ട, സൂപ്രണ്ട് അയ്യ എന്നീ പേരുകളിൽ അറിയപ്പെടുന്നു
  • പ്രധാന ശിഷ്യൻമാർ - ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമി , അയ്യങ്കാളി
  • തൈക്കാട് അയ്യാവിന്റെ ശിഷ്യനായ തിരുവിതാംകൂർ രാജാവ് - സ്വാതി തിരുനാൾ
  • മനോൻ മണീയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യ സ്ഥാപിച്ച ആത്മീയ കേന്ദ്രം - ശൈവ പ്രകാശ സഭ (ചാല )
  • ആയില്യം തിരുനാളിന്റെ കാലത്ത് തൈക്കാട് അയ്യാവിന് തൈക്കാട് റസിഡൻസി മാനേജർ പദവി നൽകിയത് - മഗ് ഗ്രിഗർ
  • പ്രധാന രചനകൾ - രാമായണം , രാമായണം, ബാലകാണ്ഠം, പഴനി ദൈവം, ബ്രഹ് മോത്തരകാണ്ഡം.
  • തൈക്കാട് അയ്യ സ്ഥിരമായി പ്രഭാഷണം നടത്തിയിരുന്ന സ്ഥലം - അഷ്ടപ്രധാസഭ, ചെന്നൈ.
  • തൈക്കാട് അയ്യ സമാധിയായ വർഷം - 1909 ജൂലൈ 20
ചട്ടമ്പി സ്വാമികൾ

  • ജനനം - 1853 ആഗസ്റ്റ് 25
  • ജന്മസ്ഥലം - കൊല്ലൂർ (കണ്ണമ്മൂല)
  • യഥാർത്ഥ പേര് - അയ്യപ്പൻ
  • ബാല്യകാല നാമം - കുഞ്ഞൻ പിള്ള
  • അഛന്റെയും അമ്മയുടെയും പേര് - വാസുദേവൻ നമ്പൂതിരി , നങ്ങമ പിള്ള
  • ചട്ടമ്പിസ്വാമികളുടെ ഭവനം - ഉള്ളൂർക്കോട് വീട്
  • ആദ്യകാല ഗുരു - പേട്ടയിൽ രാമൻപിള്ള ആശാൻ
  • ഷൺമുഖദാസൻ, സർവ്വ വിദ്യധി രാജ, ശ്രീ ഭട്ടാരകൻ , ശ്രീബാല ഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
  • കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നു
  • കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്നു
  • ചട്ടമ്പിസ്വാമികളുടെ ഗുരു - തൈക്കാട് അയ്യ
  • സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗവിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു - സുബ്ബ ജടാ പാഠികൾ
  • ചട്ടമ്പിസ്വാമിക് വിദ്യാധിരാജ എന്ന പേര് നൽകിയത് - എട്ടരയോഗം
  • ചട്ടമ്പിസ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം - 1882
  • ചട്ടമ്പിസ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം - 1892
  • തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ ക്ലർക്കായി ഔദ്യോതിക ജീവിതമാരംഭിച്ചു.
  • ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം - വടി വീശ്വരം
  • "മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു " എന്ന് സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമിയെപ്പറ്റി പ്രസ്താവിച്ചു.
  • പ്രധാന ശിഷ്യൻ - ബോധേശ്വരൻ
  • പ്രധാന കൃതികൾ - അദ്യൈത ചിന്ത പദ്ധതി, പ്രാചീന മലയാളം, കൃസ്തുമത ചേതനം, ആദി ഭാഷ, മോക്ഷപ്രദീപഖണ്ഡനം, വേദാന്തസാരം
  • ചട്ടമ്പിസ്വാമി സമാധിയായത് - 1924 മെയ് 5
  • സമാധി സ്ഥിതി ചെയ്യുന്നത് - പന്മന (കൊല്ലം)
  • ചട്ടമ്പിസ്വാമി സ്മാരകം - പന്മന
  • ചട്ടമ്പിസ്വാമിയുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം - ബാല ഭട്ടാരക ക്ഷേത്രം.
ശ്രീ നാരായണ ഗുരു (1856-1928)

  • കേരള നവോത്ഥാനത്തിന്റെ പിതാവ്
  • ജനനം - 1856 ആഗസ്റ്റ് 20, ചെമ്പഴന്തി
  • മാതാപിതാക്കൾ - മാടൻ ആശാൻ, കുട്ടിയമ്മ
  • ഭവനം - വയൽവാരം വീട് 
  • ആദ്യകാല നാമം - നാണു ആശാൻ
  • ശ്രീനാരായണ ഗുരുവിന്റെ ഗുരുക്കൻമാർ - രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ
  • ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് - ജി. ശങ്കരക്കുറുപ്പ്
  • ശ്രീ നാരായണ ഗുരുവിന്റെ ആദ്യ രചന - ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട്
  • ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചത് - ചട്ടമ്പി സ്വാമികൾക്ക്
  • ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം - ശിവഗിരി
  • ശ്രീ നാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി - കുമാരനാശാൻ
  • "ഒരു ജാതി ഒരു മതം ഒരു ദൈവം " എന്ന വചനമുള്ള പുസ്തകം - ജാതി മീമാംസ
  • അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888
  • അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത് - അരുവിപ്പുറം ശിവ പ്രതിഷ്ഠ
  • അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി - ശിവ ശതകം
  • ശ്രീ നാരായണ ഗുരു തപസ്സനുഷ്ഠിച്ച മരുത്വ മലയിലെ ഗുഹ - പിള്ളത്തടം ഗുഹ
  • ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ച വർഷം - 1903 മെയ് 15
  • ആരുടെ പ്രേരണയാലാണ് ശ്രീ നാരായണ ഗുരു SNDP സ്ഥാപിച്ചത് - ഡോ. പൽപ്പു
  • SNDP യുടെ മുൻഗാമി എന്നറിയപ്പെടുന്നത് - വാവൂട്ടുയോഗം
  • SNDP യുടെ ആജീവനാന്ത അധ്യക്ഷൻ - ശ്രീ നാരായണ ഗുരു
  • SNDP യുടെ ആദ്യ ഉപാധ്യക്ഷൻ - ഡോ. പൽപ്പു
  • SNDP യുടെ ആദ്യ സെക്രട്ടറി - കുമാരനാശാൻ
  • SNDP യുടെ മുഖപത്രം - വിവേകോദയം
  • വിവേകോദയം ആരംഭിച്ച വർഷം - 1904
  • വിവേകോദയം ആരംഭിച്ചപ്പോൾ ഔദ്യോതിക പത്രാധിപർ - എം ഗോവിന്ദൻ
  • തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം - 1908
  • ശിവഗിരി ശാരദ പ്രതിഷ്ഠ നടത്തിയ വർഷം - 1912
  • ആലുവ അദ്യൈത ആശ്രമം സ്ഥാപിച്ച വർഷം - 1913
  • കാഞ്ചീപുരത്ത് നാരായണ സേവ ആശ്രമം സ്ഥാപിച്ച വർഷം - 1916
  • ആലുവയിൽ സർവ്വ മത സമ്മേളനം നടത്തിയ വർഷം - 1924
  • ആലുവ മത സമ്മേളനത്തിന്റെ അധ്യക്ഷൻ - സദാശിവ അയ്യർ ( മദ്രാസ് ഹൈക്കോടതി ജഡ്ജ്)
  • താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് ആലുവ സമ്മേളനത്തിൽ വച്ച്
  • ശ്രീ നാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം - ശ്രീലങ്ക (1918)
  • രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം - 1918
  • ശ്രീ നാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനൊടൊപ്പം ഉണ്ടായിരുന്ന വ്യക്തി - സി.എഫ് ആൻഡ്രൂസ്
  • ശ്രീ നാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് - കളവൻ കോട് ക്ഷേത്രം
  • ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങൾ - ഉല്ലല ,വെച്ചൂർ, കാരമുക്ക്, മുരുക്കുംപുഴ
  • ശ്രീനാരായണ ഗുരുവിന്റെ പ്രധാന കൃതികൾ - ആത് മോപദേശ ശതകം, ദർശനമാല, തിരുക്കുറൽ വിവർത്തനം, ജ്ഞാന ദർശനം ജീവകാരുണ്യ പഞ്ചകം
  • ശ്രീ നാരായണ ധർമ്മസംഘം സ്ഥാപിച്ചത് - 1928 ജനുവരി 9
  • ശ്രീനാരായണ ഗുരു സമാധിയായത് - 1928 സെപ്റ്റംബർ 20, ശിവഗിരി


No comments:

Post a Comment

Forein Words

Foreign Words and Phrases 1 ad absurdum  to the point of absurdity. “He tediously repeated his argument  ad absurdum. ” ad infinitum...